September 2024
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
September 8, 2024

അതികഠിന പരിശീലനത്തിൽ ഏർപ്പെട്ട് രോഹിത് ശര്‍മ; വീഡിയോ വൈറൽ

1 min read
SHARE

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകൾക്ക് മുൻപ് തീവ്ര പരിശീലനത്തിൽ ഏർപ്പെട്ട് രോഹിത് ശര്‍മ. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരുമൊത്താണ് രോഹിത് ശര്‍മ കഠിന പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ 19 നു ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. രണ്ടു മത്സരങ്ങളുടെ പരമ്പര ആണ് ബംഗ്ലാദേശിനെതിര നടക്കുന്നത്. പിന്നീട് ഒക്ടോബറിൽ ന്യൂസിലാൻഡിനെതിരെ മൂന്ന് ടെസ്റ്റുകളും, നവംബറിൽ ഓസ്‌ട്രേലിയക്കെതിരെ 5 ടെസ്റ്റുകളും അടങ്ങുന്ന പരമ്പരകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഈ പരമ്പരയ്ക്കു മുന്നോടി ആയി രോഹിത് ശർമ കഠിനമായി പരിശീലനം നടത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. 2023 മുതൽ 2025 വരെയുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലഘട്ടത്തിൽ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് രോഹിത് ശര്‍മ. ഒമ്പത് മത്സരങ്ങളിൽ നിന്ന് 46.66 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും, മൂന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 700 റൺസാണ് രോഹിത് ശര്‍മ നേടിയത്. 1991-92 ന് ശേഷം ആദ്യമായാണ് ഇന്ത്യയും ,ആസ്ട്രേലിയയും 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടുന്നത് . അതുകൊണ്ടു തന്നെ രോഹിത് ശർമയുടെ നേതൃത്വത്തില്‍ മൂന്നാം ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയ്ക്ക് എത്താൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇരു ടീമുകളും അഞ്ച് മത്സരങ്ങളുടെ പരമ്പരയിലാണ് ഏറ്റുമുട്ടുന്നത്. അതിനാൽ, തുടർച്ചയായ മൂന്നാം ഡബ്ല്യുടിസി ഫൈനലിലെത്താൻ ഇന്ത്യയെ സഹായിക്കാൻ ക്യാപ്റ്റൻ രോഹിത് ശര്‍മ ലക്ഷ്യമിടുന്നതിനാൽ ആരാധകർ അത് ആരംഭിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2023-25 ​​ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിളിൽ തൻ്റെ ടീമിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനാണ് ഇന്ത്യൻ നായകൻ. ഒമ്പത് മത്സരങ്ങളിൽ നിന്ന് 46.66 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും അർധസെഞ്ചുറികളും സഹിതം 700 റൺസാണ് ഓപ്പണിംഗ് താരം നേടിയത്.