ഓടിക്കോ…പുലി വരുന്നേ! മൈസൂർ ഇൻഫോസിസിനുള്ളിൽ പുലി, ജീവനക്കോരോട് ഓഫിസിലേക്ക് വരേണ്ടെന്ന് നിർദേശം

1 min read
SHARE

മൈസൂർ ഇൻഫോസിസിനുള്ളിൽ പുലി. ഇന്ന് പുലച്ചെയാണ് ക്യാമ്പസിനുള്ളിൽ പുലിയെ കണ്ടത്. ഇതോടെ ജീവനക്കാരോട് ഇന്ന് ഓഫിസിലേക്ക് വരേണ്ടതില്ലെന്ന നിർദേശം നൽകി.

ക്യാമ്പസിനുള്ളിലൂടെ പുലി കറങ്ങി നടക്കുന്നതായി സിസിടിവിയിലൂടെയാണ് ചില ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്.ഇതോടെ ഇവർ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.വിവരം ലഭിച്ചയുടൻ വനം വകുപ്പിൻ്റെ ഒരു ടീം ക്യാമ്പസിലേക്ക് എത്തിയെന്നും പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഫോറസ്റ്റ് ഡെപ്യൂട്ടി കൺണസർവേറ്റർ പ്രഭു ഗൌഡ പറഞ്ഞു.

 

സംഭവത്തെ തുടർന്ന് ജീവനക്കാരോട് ഇന്ന് ഓഫിസിലേക്ക് എത്തേണ്ടെന്ന് നിർദേശം നൽകി.വർക്ക് ഫ്രം ഹോമായി ജോലി ചെയ്യാനാണ് ഇവർക്ക് നിർദേശം നൽകിയിരിക്കുന്നത്.

സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ഹെബ്ബൽ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഇൻഫോസിസ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാകാം പുലി ക്യമ്പസിനുള്ളിലേക്ക് കടന്നതെന്നാണ് കരുതുന്നത്. അതേസമയം ഇതാദ്യമായല്ല മൈസൂർ ഇൻഫോസിസ് ക്യാമ്പസിനുള്ളിൽ പുലി എത്തുന്നത്.2012ലും സമാന രീതിയിൽ ഇവിടെ പുലി എത്തിയിരുന്നു.