കൽപണിയുടെ മറവിൽ ബ്രൗൺ ഷുഗർ വിൽപന; ബംഗാൾ സ്വദേശി പിടിയിൽ
1 min read

അതിഥി തൊഴിലാളികൾക്ക് ഇടയിൽ ലഹരി വിൽപനക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി 3.430 ഗ്രാം ബ്രൗൺ ഷുഗറുമായി പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആളൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആളൂർ പെട്രോൾ പമ്പ് പരിസരത്തു നിന്നും വിൽപ്പനയ്ക്കായി കാത്തു നിൽക്കവെയാണ് ബ്രൗൺ ഷുഗറുമായി 33 കാരനായ സുദ്രൂൾ എസ്കെ പിടിയിലായത്. കൊൽക്കത്ത മൂർഷിദാബാദ് സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
വെസ്റ്റ് ബംഗാളിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്, ലഹരിമരുന്നിന്‍റെ ഉറവിടത്തെ കുറിച്ചും പ്രതി ഉൾപെട്ട ലഹരി സംഘത്തെ കുറിച്ചും പോലിസ് അന്വേഷണം ഉർജിതമാക്കി. കൽപണി തൊഴിലാളിയായ ഇയാൾ ലഹരി വിൽപനയിലൂടെ അമിതമായി സാമ്പദിക്കാം എന്ന ഉദ്ദേശത്തോടെയാണ് ലഹരി വിൽപന ആരംഭിച്ചത്.
തൃശ്ശൂർ റൂറൽ ജീല്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കൂട ഡിവൈഎസ്പി കെജി സുരേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്സ് കുമാർ എന്നിവരുടെ നേതൃത്ത്വത്തിൽ ആളൂർ എസ്എച്ച്ഒ ബീനിഷ് , എസ്ഐമാരായ സൂബിന്ദ് പിഎ, സീദ്ദിക്ക്, ജയകൃഷ്ണൻ, ഷൈൻ ടിആർ, എഎസ്ഐ സൂരജ് , എസ്സിപിഒമാരായ സോണി, ഷിന്‍റോ, ഉമേഷ്, സിപിഒ ജിബിൻ, ഹരികൃഷ്ണൻ, ആഷിക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
