സില്‍ക്ക് സാരിയില്‍ തിളങ്ങി സംയുക്ത മേനോന്‍

1 min read
SHARE

ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച താരമാണ് സംയുക്ത മേനോന്‍. മലയാള സിനിമയിലൂടെ തെന്നിന്ത്യയിലും താരം മികച്ച നടിമാരിലൊരാളായി മാറി. ഇപ്പോഴിതാ സംയുക്ത തന്റെ പുതിയ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. പരമ്പരാഗതമായ എംബ്രോയിഡറിവര്‍ക്കുകളോടു കൂടിയ ഹെറിറ്റേജ് സാരി കളക്ഷനില്‍ നിന്നുള്ള സില്‍ക്ക് സാരിയാണ് സംയുക്ത തിരഞ്ഞെടുത്തിരിക്കുന്നത്. വയലറ്റ് ഗോള്‍ഡന്‍ കളര്‍ കോമ്പിനേഷനാണ് സാരിയുടേത്. സാരിക്കൊപ്പം സ്റ്റോണ്‍ പതിപ്പിച്ച നെക്‌ളേഴ്‌സും സ്റ്റഡ് കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്. പുട്ട് അപ്പ് ചെയ്ത് മുല്ലപ്പൂ വെച്ചാണ് ഹെയര്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്‌കിന്‍ വിസിബിള്‍ മേക്കപ്പാണ് സംയുക്ത ഈ ഔട്ട് ഫിറ്റിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്നത്. തന്വ എന്ന ക്ലോത്തിങ്ങ് ബ്രാന്‍ഡാണ് സാരി സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്മൃതി മജ്ഞരിയാണ് സംയുക്തയുടെ സ്‌റ്റൈലിസ്റ്റ്. നിരവധി താരങ്ങളും ആരാധകരും ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തിട്ടുണ്ട്.