കൊൽക്കത്ത കൊലപാതകം: സന്ദീപ് ഘോഷിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി
1 min readകൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സിബിഐ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നല്കിയ ഹര്‍ജി കോടതി തള്ളി.കല്‍ക്കട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. സന്ദീപ് ഘോഷിന്റെ സാമ്പത്തിക ക്രമക്കേടുകളിലാണ് സിബിഐ അന്വേഷണം.