എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതി അന്തരിച്ചു. 94 വയസായിരുന്നു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.
പ്രശസ്ത സാഹിത്യകാരന്‍ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളാണ് ബി. സരസ്വതി. കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. പരേതനായ, റിട്ടയേര്‍ഡ് പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടർ എം.ഇ നാരായണക്കുറുപ്പാണ് ഭര്‍ത്താവ്. പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, കോട്ടയം മുന്‍ എസ്. പി എൻ. രാമചന്ദ്രൻ ഐപിഎസ് എന്നിവരാണ് മക്കള്‍. ബീന പോൾ, അപർണ രാമചന്ദ്രൻ. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഏറ്റുമാനൂരിലെ വസതിയിൽ വച്ച് നടക്കും.ഓർമകൾ ചന്ദനഗന്ധം പോലെ, കരിഞ്ഞ പൂക്കൾ, വാസന്തിക്കൊരു രക്ഷാമാർഗം, ക്യൂറിയും കൂട്ടുകാരും, ഭഗവദ് ഗീത പുനരാഖ്യാനം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

