ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്
1 min read

ശബരിമലയിൽ ഈ വർഷത്തെ വരുമാനം 2,04,30,76,704 രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 18 കോടിയിൽപ്പരം കുറവാണ് ഈ തവണയുള്ളത്. ലേല തുക കൂടി കണക്കിലെടുക്കുമ്പോൾ വരുമാനത്തിൽ കുറവ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഈ മണ്ഡലകാലത്തെ കഴിഞ്ഞ 39 ദിവസത്തെ വരുമാന കണക്കാണ് പുറത്ത് വന്നത്.മുൻ വർഷത്തേക്കാൾ 18,67,93,544 രൂപയുടെ കുറവാണുളളത്. അവസാനം നടത്തിയ കുത്തക ലേലങ്ങളുടെ കണക്ക് കണക്കുകൾ കൂടി കൂട്ടുമ്പോൾ വരുമാനം വർദ്ധിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അറിയിച്ചു. ദേവസ്വം ബോർഡും, പൊലീസും തമ്മിൽ ശീത സമരമില്ല. തീർത്ഥാടന കാലത്തിന് പൊലീസ് സഹായം കൂടിയെ തീരൂ.
