സതീശന് തിരിച്ചടി: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല

1 min read
SHARE

കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല.ഇക്കാര്യം ഹൈക്കമാൻഡ് കെ സുധാകരനെ അറിയിച്ചു.സുധാകരനെ നിലനിർത്തി പുനസംഘടന പൂർത്തിയാക്കാനാണ് തീരുമാനം. പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാൻ സുധാകരന് ഹൈക്കമാൻഡ് നിർദ്ദേശം നൽകി.കെപിസിസിൽ നിലവിലെ ഒഴിവുകൾ നികത്തും.സജീവമല്ലാത്ത നേതാക്കളെ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

സുധാകരനെ മാറ്റി സമ്പൂര്‍ണ പുനസംഘടന വേണമെന്ന വിഡി.സതീശന്റെ കടുംപിടുത്തത്തിനാണ് തിരിച്ചടി നേരിട്ടത്. കെ.സുധാകരനെ തല്‍ക്കാലം  കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിനിടയില്‍ നേതൃമാറ്റം വേണ്ടെന്നാണ്  ഹൈക്കമാന്‍ഡ് നിലപാട്. ഇക്കാര്യം  ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കെ സുധാകരനെ അറിയിച്ചു. പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍
സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം.

 

കെപിസിസിലെ നിലവിലെ ഒഴിവുകള്‍ നികത്തിയും സജീവമല്ലാത്ത നേതാക്കളെ ഒഴിവാക്കിയും പുനസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന. ഇക്കാര്യം നാളെ കെസി വേണുഗോപാലും  സുധാകരനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും.വയനാട് തൃശ്ശൂര്‍ ഡിസിസികളില്‍ പുതിയ അധ്യക്ഷന്‍മാരെ ഉടന്‍ തീരുമാനിക്കും.

ഒപ്പം കാര്യക്ഷമമല്ലാത്ത മറ്റു ഡിസിസി അധ്യക്ഷന്‍ മാരെയും മാറ്റുമെന്നാണ് സൂചന. ദീപാ ദാസ് മുന്‍ഷിയുമായുള്ള നേതാക്കളുടെ കൂടിക്കാഴ്ചക്കുശേഷം സുധാകരനെ പദവിയില്‍ നിന്ന് മാറ്റുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നില്‍ സതീശന്‍ വിഭാഗമാണെന്നാണ് സുധാകരന്‍ അനുകൂലികളുടെ നിലപാട്. തന്നെ മാറ്റിയാല്‍ സതീശനും ഒഴിയണമെന്ന് ആവശ്യം സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും സൂചന പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുധാകരന്‍ പദവിയില്‍ തുടര്‍ന്ന് പുനസംഘടന പൂര്‍ത്തിയാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.