കുത്തകകൾക്ക് തടിച്ചു കൊഴുക്കാനുള്ള കേന്ദ്രനയത്തിന്‍റെ ഭാഗമാണ് കടൽ ഖനനം’; സിഐടിയു കടൽ സംരക്ഷണ സമരം എംഎ ബേബി ഉദ്ഘാടനം ചെയ്തു

1 min read
SHARE

കേന്ദ്രത്തിന്‍റെ കടൽ ഖനനത്തിനെതിരെ മത്സ്യ തൊഴിലാളി ഫെഡറേഷൻ സിഐടിയുവിന്‍റെ നേതൃത്വത്തിൽ കടലിൽ പ്രതീകാത്മക ഉപരോധ സമരം. കടലിൽ സംരക്ഷണ ശൃoഖലയൊരുക്കിയ സമരം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉത്ഘാടനം ചെയ്തു. കടലിൽ വള്ളങ്ങൾ നിരത്തിയായിരുന്നു സമരം. കുത്തകകൾക്ക് തടിച്ചു കൊഴുക്കാനുള്ള നയത്തിന്‍റെ ഭാഗമാണ് കടൽ ഖനനമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎ ബേബി പറഞ്ഞു.

കടൽ കൊള്ളയടിക്കാനുള്ള ഭേദഗതി പിൻവാതിലിലൂടെ പാസാക്കിയതാണ്. പാർലമെന്‍റിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എടുക്കാവുന്നത് മാത്രം കടലിൽ നിന്ന് എടുക്കുക എന്ന സമീപനമാണ് മത്സ്യത്തൊഴിലാളികളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

 

മനുഷ്യനും പ്രകൃതിക്കും മേൽ ലാഭം പ്രതിഷ്ഠിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്‍റേത്. മത്സ്യത്തൊഴിലാളികളുടെ ശബ്ദം കേൾക്കാതെ തീരുമാനവുമായി മുന്നോട്ടു പോയാൽ ഖനനം നടത്താൻ എത്തുന്നവർക്ക് ആയിരക്കണക്കിന് മത്സ്യബന്ധന യാനങ്ങളെ നേരിടേണ്ടി വരുമെന്നും എംഎ ബേബി മുന്നറിയിപ്പ് നൽകി.