കാലിക്കറ്റ് സര്‍വകലാശാലയിലെ താല്‍ക്കാലിക സെനറ്റ് സംവിധാനത്തില്‍ ഗവര്‍ണറുടെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന
1 min read![](https://weonekeralaonline.com/wp-content/uploads/2023/03/ariff-969782-1034771.jpg)
![](https://weonekeralaonline.com/wp-content/uploads/2024/12/syrus-sky-3-1.gif)
കാലിക്കറ്റ് സര്‍വകലാശാലയിലെ പുതിയ താല്‍ക്കാലിക സെനറ്റ് സംവിധാനത്തിലും, മലയാള സര്‍വകാലശാല വിസി നിയമനത്തിലും ഗവര്‍ണറുടെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് കാലവധി ആറിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഇന്ന് തലസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ നാളയോ മറ്റന്നാളോ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.
താല്‍ക്കാലിക ഭരണസമിതി രൂപീകരിക്കുന്നതിനു സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍, നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തേണ്ടതു ഗവര്‍ണറുടെ അധികാരമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ അധികാരം ഹൈക്കോടതി കൂടി ശരിവച്ച സാഹചര്യത്തില്‍ പകരം സംവിധാനം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
![](https://weonekeralaonline.com/wp-content/uploads/2024/12/a4-01.gif)