December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 19, 2025

വേനൽച്ചൂടിൽ തണലേകി ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ്റെ സന്നദ്ധ പ്രവർത്തകർ

SHARE

ചുട്ടുപൊള്ളുന്ന പാലക്കാടൻ വേനലിൽ വഴിയോര കച്ചവടക്കാർക്ക് സ്നേഹകരുതലുമായി ബിസിനസ് കുടകൾ വിതരണം ചെയ്ത് സന്നദ്ധ പ്രവർത്തകർ.സംസ്ഥാന സർക്കാർ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സംസ്ഥാന വ്യാപകമായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ തുടക്കമായിരുന്നു പാലക്കാട് നടന്നത്.കടുത്ത ചൂടിൽ അതി ജീവനത്തിനായി പണിയെടുക്കുന്ന സാധാരണ തൊഴിലാളികൾക്ക് തണൽക്കുടകൾ സംഭാവന ചെയ്യാനും കുടിവെള്ളം നല്കാനും എല്ലാ ജനങ്ങളും ഈ ക്യാമ്പയിനിൽ പങ്കാളികളാകണമെന്ന് ഷെൽട്ടർ ആക്ഷൻ പ്രതിനിധി ജോസ് പീറ്റർ അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിളിലും തണൽക്കുടകൾ വിതരണം ചെയ്യും. മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നടന്ന സമ്മേളനത്തിൽ റീന ടി. സി, ടോമി മാത്യു, മാത്യു എം.ജോൺ, അനിൽ തറയത്ത്, ബാബു കോടംവേലിൽ, ഷിബി പീറ്റർ എന്നിവർ പങ്കെടുത്തു.തെരുവോരങ്ങളിൽ വെയിലിനെ നേരിട്ടുകൊണ്ട് തൊഴിലെടുക്കുന്ന അനേകം അസംഘടിത തൊഴിലാളികൾക്ക് ഏറെ ആശ്വാസമേകുന്ന മാതൃകാ പ്രവർത്തനമാണിതെന്ന് വഴിയോര കച്ചവടക്കാരുടെ പ്രതിനിധി എം എം കബീർ പറഞ്ഞു. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റേഷൻ നടന്ന ചടങ്ങിൽ 20 കുടകളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. സാമൂഹ്യ പ്രവർത്തകരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.