അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ പൂര്‍ണമായും മുങ്ങി
1 min read

കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ മുഴുവനായും കടലില്‍ പതിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന ക്യാപ്റ്റനേയും രണ്ട് ജീവനക്കാരേയും നാവിക സേനയുടെ ഐഎന്‍സ് സുജാതയിലിലേക്ക് മാറ്റി. ഇന്നലെ രക്ഷപ്പെടുത്തിയ 21 ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡിന്റെ ജെട്ടിയില്‍ എത്തിച്ചു. കപ്പൽ അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിന്തര യോഗം വിളിച്ചിട്ടുണ്ട്. ഓൺലൈനിലൂടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
