ഓട്ടോയിൽ ശ്രീകോവിലും പതിനെട്ടാം പടിയും; അപകടകരമായി രൂപമാറ്റം വരുത്തിയതിന് വാഹനം പിടിച്ചെടുത്ത് എംവിഡി

1 min read
SHARE

 

 

മോട്ടോർ വാഹന നിയമംകാറ്റിൽ പറത്തി, അപകടകരമായ തരത്തിൽ രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശബരിമല തീർത്ഥാടകർ വന്ന ഓട്ടോറിക്ഷയാണ് എം വിഡി ഇലവുങ്കൽ വച്ച് പിടിച്ചെടുത്തത്.കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.

ശ്രീകോവിലിന്റെയും പതിനെട്ടാം പടിയുടെയും മാതൃക ഓട്ടോറിക്ഷയിൽ കെട്ടിവെച്ചിരുന്നു. ഓട്ടോറിക്ഷയുടെ വലിപ്പവും കവിഞ്ഞ് വശങ്ങളിൽ ഏറെ പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലായിരുന്നു അലങ്കാരം.

അപകടമുണ്ടാക്കും വിധം വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ഓട്ടോറിക്ഷ ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നേരത്തെ ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ഉണ്ടായിരുന്നു.