വീണ്ടും നിരാശപ്പെടുത്തി ശുഭ്മാന്‍ഗില്‍; സഞ്ജു സാംസണെ തഴഞ്ഞത് ചര്‍ച്ചയാകുന്നു

ദക്ഷിണാഫ്രിക്കക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാമത്തെ മാച്ചിലും നിരാശപ്പെടുത്തി വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. രണ്ടാം ട്വന്റി ട്വന്റിയില്‍ എക്കൗണ്ട് പോലും തുറക്കാനാകാതെയായിരുന്നു ക്രീസ് വിടേണ്ടി വന്നത്. ഒരു ടി20 ഓപ്പണര്‍ക്കാവശ്യമായ ശൈലി രണ്ട് മത്സരങ്ങളിലും കാണിക്കാതിരുന്ന ഗില്‍ രണ്ടാം ടി20-യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. രണ്ട് മത്സരങ്ങളിലും റണ്‍സ് എടുക്കാന്‍ കഴിയാതെ വന്നതോടെ ഗില്ലിനെതിരെ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനങ്ങളും വന്നു കഴിഞ്ഞു. താരത്തിന്റെ മുന്‍കാല ചരിത്രം കൂടി പരിശോധിച്ചാല്‍ ട്വന്റി ട്വന്റിക്ക് അനുയോജ്യമായ ശൈലിയില്‍ അല്ല ഗില്‍ കളിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.ടീമില്‍ തിരിച്ചത്തിയ ശേഷം കളിച്ച 14 ഇന്നിങ്‌സിലും ഗില്ലിന് ഒറ്റ അര്‍ധ സെഞ്ച്വറി പോലുമില്ല. 40 റണ്‍സിലധികം നേടിയത് രണ്ട് തവണ മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള ടി ട്വന്റി പരമ്പരയില്‍ ഗില്‍ പൂര്‍ണപരാജയമായിരുന്നു. ആദ്യ ട്വന്റി ട്വന്റിയില്‍ നാല് റണ്ണിന് പുറത്തായ ഗില്ലിന് രണ്ടാം ട്വന്റി ട്വന്റിയില്‍ എക്കൗണ്ട് തുറക്കാന്‍ പോലുമായില്ല. ഗില്ലിന്റെ ശൈലി ട്വന്റി ട്വന്റിക്ക് ചേര്‍ന്നതല്ലെന്ന വിമര്‍ശനം ശക്തമാണെങ്കിലും കോച്ച് ഗൗതം ഗംഭീറിന്റെയും നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും പൂര്‍ണപിന്തുണ താരത്തിനുണ്ട്. ടീമിലേക്ക് തിരിച്ചെത്തിയ ശേഷം ബംഗ്ലാദേശിനെതിരെ നേടിയ 47 റണ്‍സാണ് ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. 14 ഇന്നിംഗ്‌സില്‍ നേടിയത് വെറും 263 റണ്‍സ്. ആകെ 34 ട്വന്റി ട്വന്റിയില്‍ കളിച്ച ഗില്‍ 841 റണ്‍സാണ് നേടിയത്. എന്നാല്‍ ഗില്ലിന് മുമ്പ് അഭിഷേക് ശര്‍മ്മയോടൊപ്പം ഓപ്പണിങ് ഇറങ്ങിയ സഞ്ജു, 43 ഇന്നിംഗസില്‍ സഞ്ജു 995 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണറായി തകര്‍ത്തടിക്കുന്ന സജ്ഞുവിനെ എന്തിന് പ്ലെയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സജ്ഞു സാംസണ്‍, അഭിഷേക് ശര്‍മ്മ ഓപ്പണിങ്ങ് കൂട്ടുക്കെട്ട് തകര്‍ത്തടിക്കുന്ന കാലത്താണ് അജിത്ത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ ആയി ട്വന്റി ട്വന്റി ടീമിലേക്ക് തിരികെ വിളിക്കുന്നത്. ഇതോടെ സജ്ഞുവിന് ഓപ്പണിങ്ങിലെ സ്ഥാനം നഷ്ടമായി. പിന്നാലെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തുമായി.

