സ്മൃതി ഇറാനിക്ക് പുതിയ സ്ഥാനം നൽകി കേന്ദ്രസർക്കാർ; പിഎംഎംഎൽ കൗൺസിലിൽ അ​ഗത്വം, കെ.കെ. മുഹമ്മദിനും അംഗത്വം

1 min read
SHARE

പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) എക്‌സിക്യൂട്ടീവ് കൗൺസിൽ പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. അധ്യക്ഷസ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രക്ക് അഞ്ച് വർഷം കൂടി നീട്ടി നൽകി. എന്നാൽ, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, റിട്ടയേർഡ് ആർമി ജനറൽ സയ്യിദ് അത്താ ഹസ്‌നൈൻ, നീതി ആയോഗ് മുൻ ചെയർപേഴ്‌സൺ രാജീവ് കുമാർ, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ എന്നിവരെ പുതിയ അംഗങ്ങളായി നിയമിച്ചു. മുൻ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.