ഉത്തർപ്രദേശിൽ നിന്നും ലഡാക്കിലേക്കുള്ള സോളോ ബൈക്ക് റൈഡിനിടെ ഓക്സിജൻ്റെ കുറവുമൂലം യുവാവ് മരിച്ചു
1 min read

ലഡാക്കിലേക്ക് സോളോ ബൈക്ക് റൈഡ് പോയ യുവാവ് ഓക്സിജൻ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശർമയാണ് മരിച്ചത്. ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ ചിന്മയ് ശർമ ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പർവത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കിൽ യാത്ര തിരിച്ചത്. തലവേദന അനുഭവപ്പെടുന്നുവെന്ന് യുവാവ് തിങ്കളാഴ്ച അച്ഛനോട് പറഞ്ഞിരുന്നു.അന്നേ ദിവസം വൈകുന്നേരത്തോടെ തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെന്നും യുവാവ് അച്ഛനോട് പറഞ്ഞിരുന്നു. ഇതോടെ മകനെ ഉടനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ലേയിൽ യുവാവ് താമസിച്ചിരുന്ന ഹോട്ടലിലേക്ക് പിതാവ് വിളിച്ചു. ഉടനെ അധികൃതർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മുസാഫർനഗറിലെത്തിച്ച ശേഷം സംസ്കരിച്ചു.
weone kerala sm
