July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

മൂന്നാം പിണറായി സർക്കാർ വരുമെന്ന് ചില ദാസന്മാർ പറയുന്നു’; തരൂരിനെതിരെ ഒളിയമ്പുമായി കെസി വേണുഗോപാൽ

1 min read
SHARE

മൂന്നാം പിണറായി സർക്കാർ വരുമെന്ന പ്രസ്താവനയിൽ ശശി തിരൂരിനെതിരെ ഒളിയമ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.മൂന്നാം പിണറായി സർക്കാർ വരുമെന്ന് ചില ദാസന്മാർ പറയുന്നുവെന്നും കേരളത്തിൽ ഇപ്പോൾ ചില രാജദാസന്മാർ ഇറങ്ങിയിരിക്കുന്നുവെന്നും രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

“രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെയാണ് ചിലർ. രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രം. യെ പറ്റിയാണ് ഇവരുടെ സംസാരം. വിദൂഷകന്മാർ രാജാവിനെ തൃപ്തിപ്പെടുത്താൻ എന്തും ചെയ്യും.”- അദ്ദേഹം പറഞ്ഞു.

 

അതേസമയം പോഡ്കാസ്റ്റ് വിഷയത്തിൽ സമയമാകുമ്പോൾ നിലപാട് വ്യക്തമാക്കുമെന്ന് ശശി തരൂർ എം പി പറഞ്ഞു. 26 ന് പോഡ്കാസറ്റ് വരും, അത് മുഴുവൻ കേൾക്കണം , എല്ലാം പോഡ്കാസറ്റ് വരുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടുമോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞു.

അതേസമയം ശശി തരൂരിന്റെ നീക്കങ്ങളില്‍ എഐസിസിക്ക് കടുത്ത അതൃപ്തിയാണുള്ളത്. തരൂരിന്റെ നീക്കം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്നും തരൂരിന് ഉചിതമായ സ്ഥാനങ്ങള്‍ നല്‍കിട്ടുണ്ടെന്നും എഐസിസി. പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന വാദങ്ങള്‍ ശരിയല്ല. സംഘടനാ തലത്തില്‍ നിന്നും വളര്‍ന്നുവന്ന നേതാവല്ല ശശി തരൂര്‍. അതിനാല്‍ ഒരു വടക്കന്‍ സംസ്ഥാനങ്ങളിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും എഐസിസി വ്യക്തമാക്കി.