July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

ഞായറാഴ്ച വൈകിട്ട് ആ വീട്ടില്‍ എന്തോ നടന്നിട്ടുണ്ട് ‘; ജിസ്‌മോളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

1 min read
SHARE

കോട്ടയം നീറിക്കാട് അഭിഭാഷകയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപണവുമായി ജിസ്‌മോളുടെ കുടുംബം. ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റോയും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനം ഉണ്ടായി എന്നാണ് അച്ഛന്‍ തോമസും സഹോദരന്‍ ജിറ്റോയും പറയുന്നത്. പലതവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു. കുടുംബബന്ധം തകരാതിരിക്കാന്‍ വേണ്ടി അതെല്ലാം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ ശാരീരിക പീഡനങ്ങള്‍ പോലും പിന്നീടുണ്ടായി. അതുകൊണ്ടു തന്നെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഇവര്‍ പറയുന്നത്.അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ ദുരൂഹതയുണ്ട്. വിഷുദിവസമ മോളെ വിളിച്ചിരുന്നു. ഫോണ്‍ എടുത്തിരുന്നില്ല. വീട്ടില്‍ പ്രശ്‌നമുണ്ടായിരുന്നു. പറഞ്ഞ് തീര്‍ക്കുമായിരുന്നു. ഒരു ദിവസം തലയില്‍ ഒരു പാട് കണ്ടു. എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ ആദ്യം കതകില്‍ ഇടിച്ചുവെന്നാണ് പറഞ്ഞത്. പിന്നീട് ഭര്‍ത്താവ് ഭിത്തിയില്‍ പിടിച്ച് ഇടിച്ചതാണെന്ന് പറഞ്ഞു. പപ്പ അവിടെ വന്ന് വഴക്കുണ്ടാക്കുമെന്ന് ഓര്‍ത്താണ് പറയാതിരുന്നതെന്നും പറഞ്ഞു. പപ്പ വിളിച്ചാല്‍ എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.

ഭര്‍ത്താവ് ജിമ്മിക്കെതിരെ മാത്രമല്ല ജിമ്മിയുടെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്. നാണക്കേട് ഭയന്നാണ് ഗാര്‍ഹിക പീഡന വിവരം മകള്‍ പുറത്ത് പറയാതിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.