ആറ്റുകാൽ പൊങ്കാല ദിവസം മൂന്ന് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

1 min read
SHARE

മൂന്ന് സ്‌പെഷ്യൽ ട്രെയിനുകൾ ഫെബ്രുവരി 25ന്‌ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്‌ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. ഫെബ്രുവരി 25ന്‌ എറണാകുളത്തുനിന്ന്‌ പുലർച്ചെ 1.45ന്‌ പുറപ്പെടുന്ന എറണാകുളം-തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ മെമു 6.30ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും. തിരുവനന്തപുരം സെൻട്രൽ-എറണാകുളം മെമു സ്‌പെഷ്യൽ അന്ന്‌ പകൽ 3.30ന്‌ തിരുവനന്തപുരം സെൻട്രലിൽ നിന്ന്‌ പുറപ്പെടും.നാഗർകോവിൽ–തിരുവനന്തപുരം സെൻട്രൽ മെമു സ്‌പെഷ്യൽ നാഗർകോവിൽനിന്ന്‌ പുലർച്ചെ 2.15ന്‌ പുറപ്പെടും. ട്രെയിൻ 3.32ന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തും. മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ (16348)ന്‌ പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്‌ അനുവദിച്ചു