സംസ്ഥാന സ്കൂള്‍ കായികമേള: പാലക്കാട് സ്വര്‍ണം കൊയ്യുന്നു
1 min readസംസ്ഥാന സ്കൂള്‍ കായികമേള ആരംഭിച്ച് മണിക്കൂറുള്‍ക്കകം മൂന്ന് സ്വര്‍ണമടക്കം ഏഴ് മെഡലുകള്‍ കൊയ്ത് മേധാവിത്വം സ്ഥാപിച്ചിരിക്കുകയാണ് പാലക്കാട്. പൂര്‍ത്തിയായ ഏഴിനങ്ങളില്‍ മൂന്ന് സ്വര്‍ണത്തിന് പുറമെ മൂന്ന് വെള്ളിയും ഒരു വെങ്കലവുമാണ് പാലക്കാട് ഇതുവരെ നേടിയത്.മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ബോയിസ്,ഗേള്‍സ്, ജൂനിയര്‍ ബോയിസ്, ഗേള്‍സ് എന്നീ വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായി. സബ് ജൂനിയര്‍ ബോയിസ് ഡിസ്കസ് ത്രോ, ജൂനിയര്‍ ബോയിസ് ഷോട്ടപുട്ട് (5 കിലോ), സബ് ജൂനിയര്‍ ഗേള്‍സ് ലോങ് ജമ്പ് എന്നിവയും ഇതിനോടകം പൂര്‍ത്തിയായി.
മെഡല്‍ നില
സ്വർണ്ണം
പാലക്കാട് – 3
മലപ്പുറം – 2
കണ്ണൂർ – 1
എറണാകുളം – 1
________
വെള്ളി
പാലക്കാട് – 3
മലപ്പുറം – 2
കോഴിക്കോട് – 1
കോട്ടയം – 1