April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 18, 2025

വസന്തോത്സവത്തിന് തുടക്കം; പുഷ്പോത്സവവും ലൈറ്റ് ഷോയും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

1 min read
SHARE

തലസ്ഥാന നഗരത്തിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ആനന്ദ രാവുകൾ സമ്മാനിച്ച് കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പമേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച വർഷമാണ് 2024 എന്ന് മന്ത്രി പറഞ്ഞു. വസന്തോത്സവം ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റുകളും കൂട്ടായ്മകളും ആണ് അതിനു സഹായിച്ചത്. ഇത്തവണ പുതുവത്സരം ഗംഭീരമാക്കാൻ തിരുവനന്തപുരംകൊച്ചികോഴിക്കോട് എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വികെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരുന്നു. ഐ ബി സതീഷ് എം എൽ എകോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻഎ.എ റഹിം എം പിടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജുടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻഅഡീഷണൽ ഡയറക്ടർ പി. വിഷ്ണു രാജ്ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ എന്നിവരും പങ്കെടുത്തു.

വസന്തോത്സവം ജനുവരി 3 വരെ

ഇലുമിനേറ്റിങ് ജോയ്സ്‌പ്രെഡിങ്‌ ഹാർമണി എന്ന പേരിൽ ലൈറ്റ് ഷോയും വിപുലമായ പുഷ്പോത്സവവുമാണ് കനകക്കുന്നിൽ സംഘടിപ്പിക്കുന്നത്. ജനുവരി മൂന്ന് വരെ വസന്തോത്സവം നീണ്ട് നിൽക്കും. കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന പുഷ്പങ്ങൾ ഉൾപ്പെടെ ക്യൂറേറ്റ് ചെയ്ത ഫ്ളവർ ഷോയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. കനകക്കുന്നും പരിസരവും ദീപാലങ്കാരം ചെയ്യുന്നതിനൊപ്പം ട്രേഡ് ഫെയർഫുഡ് കോർട്ട്അമ്യൂസ്മെന്റ് പാർക്ക്വിവിധ കലാപരിപാടികൾ എന്നിവയും വസന്തോത്സവത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.