ശ്രീകണ്ഠപുരം എസ്. ഇ. എസ് കോളേജ് എൻ.എസ്. എസ്. യൂണിറ്റ് “ഇളമൈ” സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

മടമ്പം: കണ്ണൂർ യൂണിവേഴ്സിറ്റി എൻ. എസ്. എസ് നേതൃത്വത്തിലുള്ള എസ്.ഇ.എസ് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് 17, 18 എന്നിവയുടെ ആഭിമുഖ്യത്തിൽ മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ സംഘടിപ്പിച്ച “ഇളമൈ” സപ്തദിന സഹവാസ ക്യാമ്പ് വിജയകരമായി സമാപിച്ചു.
മടമ്പത്ത് ചേർന്ന സമാപന സമ്മേളനത്തിൽ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീ. ഗോപാലകൃഷ്ണൻ സ്വാഗത പ്രഭാഷണം നടത്തി. ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ. അഡ്വ :ഇ.വി. രാമകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ. അഗസ്റ്റിൻ വെള്ളിച്ചാലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. ഇ. എസ് കോളേജ് മാനേജർ ശ്രീ. വിനിൽ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
മേരിലാൻഡ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷാജു ജോസഫ് ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. നസ്രീന പി. കെ നന്ദി രേഖപ്പെടുത്തി. വോളന്റിയർമാരായ സഫീദ, അർജുൻ, റിസാന, ശിശിര, സിനാൻ എന്നിവർ ക്യാമ്പ് അവലോകനം നടത്തി.
എൻ. എസ്. എസ് വോളന്റിയർമാർ തയ്യാറാക്കിയ “ജ്വാല” എന്ന മാഗസിൻ എസ്. ഇ. എസ് കോളേജ് മാനേജർ ശ്രീ. വിനിൽ വർഗീസ് പ്രകാശനം ചെയ്തു. പ്രദേശത്തെ സാമൂഹ്യ സേവന പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും ഉൾക്കൊണ്ട “ഇളമൈ” ക്യാമ്പ് സന്നദ്ധ സേവനത്തിന്റെ പുതിയ മാതൃകയായി മാറി. ക്യാമ്പിൽ പങ്കെടുത്ത വോളണ്ടിയർമാർക്കും പരിസരവാസികൾക്കും ക്യാമ്പ് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമായി .

