തെരുവ് പട്ടികൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി.

1 min read
SHARE

തെരുവ് പട്ടികൾക്ക് പേവിഷബാധ പ്രതിരോധ വാക്സിൻ നൽകി.
ഇരിട്ടി നഗരസഭ പേവിഷ മുക്ത നഗരസഭയായി മാറ്റുന്നത്തിൻ്റെ ഭാഗമായി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു തിരിയുന്ന തെരുവ് പട്ടികൾക്ക് പേവിഷബാധയ്ക്ക് എതിരായ പ്രതിരോധ വാക്സിൻ നൽകി.നഗരത്തിലും സമീപ പ്രദേശങ്ങളിലും അലഞ്ഞ് തിരയുന്ന 120 പട്ടികളെ പിടികൂടി വാക്സിൻ നൽക്കി.നഗരസഭ ഇരിട്ടി വെറ്റിനറി പോളിക്ലിനിക്കുമമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.നഗരസഭ ചെയർപേഴ്സൻ കെ.ശ്രീലത ഇരിട്ടി വൈറ്റിനറി ഡോക്ടർ ശ്രി. ജോഷി ജോർജിന് പ്രതിരോധ വാക്സിൻ കൈമാറി പരിപാടി ഉത്ഘാടനം ചെയ്തു, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.കെ.ഷൈജു, സി.കെ.അനിത എന്നിവർ സംസാരിച്ചു നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രതിരോധ വാക്സിൻ നൽക്കിയത്. മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന ആനിമൽ റസ്ക്യു ഫോഴ്സിലെ അഞ്ച് അംഗങ്ങൾ അടങ്ങിയ ടീമാണ് തെരുവ് നായയെ പിടികൂടി വാക്സിൻ നൽകുന്നത്. കൂടാതെ എ.ബി.സി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് തെരുവ് നായകളുടെ വർദ്ധനവ് തടയുന്നതിനുള്ള പദ്ധതികളും നഗരസഭ നടപ്പിലാക്കി വരുന്നു