ചലഞ്ച് ദ ചലഞ്ചസ്’ പദ്ധതിക്ക് തുടക്കമിട്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ
1 min readപുതുതലമുറ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ‘ചലഞ്ച് ദ ചലഞ്ചസ്’ പദ്ധതിക്ക് തുടക്കമിട്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. ഡിജിറ്റൽ ആസക്തി, ലഹരി അടിമത്വം, സൈബർ ആക്രമണം, ലൈംഗികാതിക്രമം തുടങ്ങിയ വിഷയങ്ങളെ നേരിടാനായിട്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.ഇതേ തുടർന്ന് ഓൺലൈൻ ടോക് ഷോയും ബോധവൽക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടത്തും. ഓരോ വിഷയത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ ഓരോ മാസവും ഏറ്റെടുക്കും.ആദ്യദിനം നടന്ന പരിപാടിയിൽ നാലായിരത്തിലധികം വിദ്യാർഥികളാണ് ഓൺലൈനിലൂടെ പങ്കാളികളായത്.ലോക മാനസികാരോഗ്യ ദിനത്തിൽ ‘മാനസികാരോഗ്യവും ഡിജിറ്റൽ യുഗവും’ എന്ന വിഷയത്തിൽ നടത്തിയ സംവാദത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. . രണ്ടാമത്തെ എപ്പിസോഡിൽ ‘ആരോഗ്യപരമായ കുടുംബബന്ധവും പ്രാധാന്യവും’ എന്ന വിഷയത്തിൽ നടന്ന സംവാദവും നടന്നു.