ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി; ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസെടുത്തു.
1 min read

നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിനാണ് കേസെടുത്തത്.അതിനിടെ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പൊലീസ് കേസെടുത്തു. മരട് പൊലീസാണ് ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. പരസ്യ ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാർ മേനോന്‍ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.
