ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ
1 min read

പേരാവൂർ: മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ. ആലക്കോട് പൂവൻചാൽ പുതുശേരി വീട്ടിൽ പി കെ ഷിജു (40) ആണ് അറസ്റ്റിലായത്.ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ മോഷണ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായത്.
കഴിഞ്ഞമാസം 25നാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഷിജു പണം മോഷ്ടിച്ചത്. എസ്ഐ ടി അബ്ദുൾ നാസർ, എഎസ് ഐ ബിജു വാകേരി, സീനിയർ സിപിഒ രാജേഷ് പുതുശേരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
