September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

മോട്ടോർ സൈക്കിൾ മോഷ്ടിച്ച് തമിഴ്നാട്ടിൽ കൊണ്ട് പോയി പൊളിച്ച് വിൽപ്പന; പ്രതി പിടിയിൽ

SHARE

മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55)ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 23 -ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയി. രാവിലെ 7.30 നാണ് സംഭവം നടന്നത്. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു.കുമ്മിൾ – മുക്കുന്നൂരിൽ ഉള്ള ആൾ യൂസഫിനെ സോഷ്യൽ മീഡിയ വഴി കണ്ടതിനെ തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 3 മാസമായി റഫ്രജറേഷൻ സർവ്വീസ് സെന്റർ നടത്തുന്ന യൂസഫിനെ കണ്ടെത്തുകയായിരുന്നു. കടയ്ക്ക് അകത്ത് ബൈക്കും കണ്ടെത്തി. മോഷ്ടിക്കുന്ന ബൈക്ക് തമിഴ്നാട്ടിലെ തെങ്കാശിയിൽ കൊണ്ട് പോയി പൊളിച്ച് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഇയാൾക്ക് എതിരെ കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.