വാഹന മോഷണ കേസിലെ പ്രതി പിടിയിൽ

1 min read
SHARE
കണ്ണൂർ: വിവിധ വാഹന മോഷണ കേസുകളിലെ പ്രതി കണ്ണൂരിൽ പിടിയിൽ.
തലശ്ശേരി നെട്ടൂർ വടക്കുമ്പാട് ലക്ഷംവീട് കോളനിയിൽ അച്ഛന്റവിട ഷംസീർ (34) ആണ് പിടിയിലായത്. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും പോലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.12-ന് വൈകിട്ട് താവക്കര പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട അഴീക്കോട് സ്വദേശി കെ നിജിലിന്റെ ബൈക്ക് കവർന്ന കേസിലാണ് അറസ്റ്റ്.
ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്ന്‌ പോലീസിന് ലഭിച്ചിരുന്നു.മോഷ്ടിച്ച ബൈക്ക് രണ്ട് ദിവസം തലശ്ശേരിയിലെ വീട്ടുപറമ്പിൽ ഒളിപ്പിച്ച ശേഷം പെരിന്തൽ‌മണ്ണയിൽ വില്പനക്ക് കൊണ്ടുപോകുന്നതിന് ഇടയിൽ ഷൊർണൂരിലെ ബാറിൽ കയറി മദ്യപിച്ചു.
ഇതിനിടെ മുൻ പരിചയക്കാരെ കണ്ടുമുട്ടുകയും അയാൾക്ക് ബൈക്ക് കൈമാറുകയും ചെയ്തു. തുടർന്ന് കണ്ണൂരിൽ മടങ്ങി എത്തിയപ്പോഴാണ് പോലീസിന്റെ വലയിലായത്.