പ്രതിഷേധ പ്രകടനം

മയ്യിൽ: കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളെ വെടിവെച്ച് കൊന്ന ഭീകരവാദികൾക്ക് എതിരെ ബിജെപി മയ്യിൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി ദീപം തെളിയിച്ച് ശ്രദ്ധാഞ്ജലിയർപ്പിച്ചു.
ബിജെപി മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് റിട്ട. കേണൽ സാവിത്രി അമ്മ കേശവൻ, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, വൈസ് പ്രസിഡന്റ് സി കെ ഗിരീഷ്, സെക്രട്ടറിമാരായ വികാസ് ബാബു, ദാമോധരൻ പാലക്കൽ, ടി സി മോഹനൻ, മുണ്ടേരി ചന്ദ്രൻ, എ കെ ഗോപാലൻ എന്നിവർ സംസാരിച്ചു.

