ജാമ്യത്തിലിറങ്ങിയ പ്രതി എം ഡി എം എ യുമായി പിടിയിലായി
1 min read

ഇരിട്ടി:എം ഡി എം എ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി എം ഡി എം എ യുമായി പിടിയിലായി. ശ്രീകണ്ഠപുരം എസ് ഐ പ്രകാശനും സംഘവും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് വീട് വളഞ്ഞ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 30 ഗ്രാം എം ഡി എം എ പോലീസ് സംഘം പിടികൂടി.
എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങി മാസങ്ങൾക്കു ശേഷമാണ് ഷബീർ വീണ്ടും പിടിയിലാക്കുന്നത്. വീടിനു ചുറ്റും കൂറ്റൻ മതിലും നിരീക്ഷണ ക്യാമറകളും പട്ടികളെയും വെച്ചാണ് ഇയാൾ ലഹരി കച്ചവടം നടത്തുന്നത്
