November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

പഴം കൊണ്ട് കട്​ലറ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഒന്ന് ട്രൈ ചെയ്യൂ; ഇത് നിങ്ങൾക്കിഷ്ടപ്പെടും

SHARE

ചായ പലഹാരമായി കട്​ലറ്റ് നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. പലരുടെയും ഇഷ്ട വിഭവമാണ്. പല സാധനങ്ങൾ ഉപയോഗിച്ച് കട്​ലറ്റ് ഉണ്ടാക്കാറുണ്ട്. എന്നാൽ പഴം വച്ച് അധികമാരും ഇണ്ടാക്കിയിട്ടുണ്ടാകില്ല. വളരെ രുചികരമായി പെട്ടന്ന് തയാറാക്കാവുന്ന കട്​ലറ്റ് രുചിക്കൂട്ടാണിത്. എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

നേന്ത്രപ്പഴം – 3 എണ്ണം
അരിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
കശുവണ്ടി – 1 ടേബിള്‍സ്പൂണ്‍
ഉണക്കമുന്തിരി – 1 ടേബിള്‍സ്പൂണ്‍
ഏലക്കപ്പൊടി – 1/2 ടേബിള്‍സ്പൂണ്‍
ബ്രെഡ് ക്രംബ്സ് – 2 ടേബിള്‍സ്പൂണ്‍
ശർക്കര – മധുരത്തിന് ആവശ്യമായത്

ഉണ്ടാക്കുന്ന വിധം

ആവിയിൽ പഴം വേവിക്കുക. കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് മാറ്റിവെയ്ക്കണം. വേവിച്ച പഴം നന്നായി ഉടയ്ക്കുക. അതിലേയ്ക്ക് അരിപ്പൊടി, ബ്രെഡ് ക്രംബ്സ്, വറുത്ത കശുവണ്ടി, ഉണക്കമുന്തിരി, കുറച്ച് നെയ്യ്, ഏലക്കപ്പൊടി, ശർക്കര എന്നിവ ചേർക്കുക. എല്ലാം മിക്സ് ചെയ്ത് കട്​ലറ്റ് ഷേപ്പിലാക്കുക. ഇനി അല്പം മൈദപ്പൊടിയിലേക്ക് വെള്ളം ചേർത്ത് ഒരു ലൂസ് പേസ്റ്റായി തയ്യാറാക്കുക. തയ്യാറാക്കിയ കട്ലറ്റുകൾ മൈദ മിശ്രിതത്തിൽ മുക്കി, ബ്രെഡ് ക്രംബ്സിൽ കവർ ചെയ്ത് മാറ്റി വയ്ക്കുക . ഇനി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറം വരും വരെ ഇവ പൊരിച്ച് എടുക്കുക. രുചികരമായ പഴം കട്​ലറ്റ് റെഡി.