മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്നു സംശയം: ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

1 min read
SHARE
ശ്വാസം കിട്ടാതെ വിഷമിക്കുന്ന ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഏഴു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കണിയാമ്പറ്റ മൃഗശുപത്രിക്കവല കൊല്ലിവയൽ ശിവശക്തി വീട്ടിൽ സുധീഷ്-സജ്‌ല ദമ്പതികളുടെ മകൻസന്ദീപാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ കമ്പളക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൾ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരി: സൗപർണിക.