സ്വാമി ഹിമവൽ ഭദ്രാനന്ദ അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷൻ

1 min read
SHARE

 

 

കൊച്ചി : അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനായി സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദിനെ നിയോഗിച്ചു. അഖില ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷനും സുഭാഷ് ചന്ദ്രബോസിൻ്റെ പേരക്കുട്ടിയുമായ രാജ്യശ്രീ ചൗധരിയാണ് പ്രഖ്യാപനം നടത്തിയത്.

സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക്, വാർഡ് ഭാരവാഹികൾ എന്നിവരെ തെരഞ്ഞെടുക്കാനുള്ള ചുമതലയും സ്വാമി ഭദ്രാനന്ദിന് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സ്ഥാനാർഥികളെ തെരഞ്ഞെടുക്കാനുള്ള അധികാരവും സ്വാമി ഭദ്രാനന്ദിന് നൽകിയിട്ടുണ്ട്.

ബിജെപിയുടെ തുടക്കമായ ജനസംഘത്തിൻ്റെയും സംഘപരിവാർ സംഘടനകളുടെയും പിറവി അഖിൽ ഭാരത് ഹിന്ദു മഹാസഭയിൽ നിന്നായിരുന്നു