16കാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വയനാട്ടിൽ അധ്യാപകൻ പിടിയിൽ
1 min read

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ചുണ്ട ക്കുഴി സ്വദേശി ജയേഷിനെയാണ് പോലീസ് അറസ്റ്റുചെയ്തത്.സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകനാണ് ഇയാൾ. ഇയാൾക്കെതിരെ നേരത്തെയും പോക്സോ പരാതികൾ ഉയർന്നിരുന്നു.
2024 ലാണ് കേസിനാസ്‌പദമായ സംഭവം നട ന്നത്. വിദ്യാർഥിയെ ഇയാൾക്കൊപ്പം പലയിട ങ്ങളിൽ കണ്ട നാട്ടുകാരാണ് പരാതി നൽകിയ ത്. തുടർന്ന് കൗൺസിലിംഗിൽ വിദ്യാർഥി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
