പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം ചരമവാർഷികദിനം വടകരയിൽ ആചരിച്ചു

1 min read
SHARE

വടകര: പ്രമുഖ സ്വാതന്ത്യസമര സേനാനിയം സി പി ഐ നേതാവും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകനും മാർക്സിസ്റ്റ് ദാർശനികനും പത്രപ്രവർത്തകനും പ്രഗൽഭനായ വാഗ്മിയും ആയ പി ആർ നമ്പ്യാരുടെ മുപ്പത്തി എട്ടാം ചരമവാർഷികദിനം വടകരയിൽ ആചരിച്ചു.

സി. പി. ഐ വടകര മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എം കുമാരൻ മാസ്റ്റർ ടി പി മൂസ്സ സ്മാരകത്തിൽ ടി കെ വിജയ രാഘവൻ പതാക ഉയർത്തി. പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി കെ സതീശൻ അധ്യക്ഷത വഹിച്ചു. ആർ സത്യൻ, സി രാമക്യഷ്ണൻ, പി അശോകൻ പ്രസംഗിച്ചു.