December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 5, 2025

സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്

SHARE

ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തെന്നു സ്ഥിരീകരിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വത്തു സാമ്പാദനം ആയിരുന്നു ലക്ഷ്യം. സ്വർണ്ണപ്പാളിയിൽ നിന്നും തട്ടിയെടുത്തത് രണ്ടു കിലോയിലധികം സ്വർണ്ണം.സാമ്പത്തിക ലാഭത്തിനായി ദ്വാരപാലക പാളികൾ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു.

ആചാരലംഘനം നടത്തി.ദുരൂപയോഗം ചെയ്ത സ്വർണത്തിന് പകരം സ്വർണം പൂശാൻ സ്പോൺസർമാരെ കണ്ടെത്തി. അവരിൽ നിന്ന് വലിയ അളവിൽ സ്വർണ്ണം വാങ്ങി അത് ഉപയോഗിക്കാതെ കൈവശപ്പെടുത്തി. കേരളത്തിലും പല ക്ഷേത്രങ്ങളിലും വീടുകളിലും എത്തിച്ച് ഒരു സുരക്ഷിതവും ഇല്ലാതെ സ്വർണ്ണപ്പാളികൾ പൂജ നടത്തി. അന്യായ ലാഭം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സംഘത്തിന്റെയും പ്രവർത്തി വിശ്വാസികൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയെന്നാണ് SIT കസ്റ്റഡി അപേക്ഷയുടെ പകർപ്പിൽ പറയുന്നത്. ഉണ്ണി കൃഷ്ണൻ പോറ്റി ചെയ്ത കുറ്റകൃത്യം ഗൗരവ സ്വഭാവത്തിൽ ഉള്ളത്. കൂട്ടുത്തരവാദികളുടെ പങ്കിനെ പറ്റി വിശദമായി അന്വേഷിക്കണം.

പ്രതികളുടെ പ്രവർത്തികൾ സമൂഹത്തിലും വിശ്വാസികൾക്കിടയിലും ആശങ്ക ഉണ്ടാക്കി. തട്ടിയെടുത്ത സ്വർണ്ണം എങ്ങനെ വിനിയോഗിച്ചു എന്നും കൂട്ടുത്തരവാദികളെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. പ്രതി സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നു അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ SIT വ്യക്തമാക്കുന്നു.