താമരശ്ശേരിയിൽ വയോധികൻ്റെ മൃതദേഹം വീടിനകത്ത് കണ്ടെത്തി

1 min read
SHARE

കോഴിക്കോട് താമരശ്ശേരിയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കുണ്ടത്തിൽ സുധാകരനെ (62) യാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സുധാകരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിനകത്തെ മുറികളിലും നിലത്തുമായി രക്തപ്പാടുകൾ കണ്ടെത്തി. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികയുണ്ടെന്ന സംശയം ബലപ്പെട്ടത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.