തൊടുപുഴയിൽ നിന്ന് കാണാതായ ബിജുവിൻ്റെ മൃതദേഹം ഗോഡൗണിലെ മാൻഹോളിൽ കണ്ടെത്തി

1 min read
SHARE

: തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ മൃതദേഹം മാൻഹോളിൽ നിന്ന് കണ്ടെത്തി. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നുത്. ബിജു ജോസഫിനെ വ്യാഴാഴ്ച മുതൽ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കേസന്വേഷണം പുരോ​ഗമിക്കവെയാണ് കലയന്താനിയിലേക്കുള്ള ഗോഡൗണിലേക്ക് പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത്. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തിയ പ്രതിയെ പിടികൂടുന്നതിനിടയിലാണ് മറ്റ് മൂന്ന് പേരെക്കൂടി പൊലീസ് സംശയാസ്പദമായി പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാണാതായ ബിജുവിന്‍റെ തിരോധാനം സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.