പിണറായിയിൽ കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം
1 min read

കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് അടിച്ച് തകർത്തത്. വെണ്ടുട്ടായിലെ ബൂത്ത് കമ്മിറ്റി ഓഫീസാണ് തകർത്തത്. വൈദ്യുതി വിച്ഛേദിച്ച് സിസിടിവി പ്രവർത്തനം നിശ്ചലമാക്കിയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപണം.
