ഒമാനിൽ കാറപകടത്തില്‍ കണ്ണൂർ സ്വദേശികളുടെ മകള്‍ മരിച്ചു.
1 min read

ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന മട്ടന്നൂര്‍ കീച്ചേരിയിലെ നവാസിൻ്റെയും മാണിയൂരിലെ റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (4) ആണ് മരിച്ചത്.
നവാസും കുടുംബവും സലാലയില്‍ പോയി തിരികെ വരുമ്പോള്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.നിസ്വയിലേക്കുള്ള മടക്കയാത്രയില്‍ ആദത്തിന് അടുത്ത് വച്ച് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണതിനെ തുടര്‍ന്നാണ് ജസാ ഹൈറിന്‍ മരിച്ചത്. നവാസും റസിയയും മൂത്ത മകള്‍ സിയാ ഫാത്തിമയും നിസാര പരിക്കുകളോടെ ആദം ആശുപത്രിയില്‍ ചികിത്സയിലാണ്.റസിയയും കുട്ടികളും നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് അപകടം. ബാംഗ്ലൂര്‍ കെഎംസിസി ഓഫീസ് സെക്രട്ടറി മൊയ്തു മാണിയൂറിന്റെ മകള്‍ ആണ് റസിയ.അപകടവിവരം അറിഞ്ഞ നിസ്വ കെഎംസിസി പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയാണ് അടിയന്തിര സഹായങ്ങള്‍ ചെയ്തത്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
