കോർ കമ്മറ്റിയെ വിമർശിച്ച ഫിലിം ചേംബറിൻ്റെ നടപടി അപക്വം; ഫെഫ്ക
1 min read

ഫിലിം ചേംബറിന് മറുപടിയുമായി ഫെഫ്ക. കോർ കമ്മറ്റിയെ വിമർശിച്ച ഫിലിം ചേംബറിൻ്റെ നടപടി അപക്വമാണെന്ന് ഫെഫ്ക പ്രതികരിച്ചു. സ്ത്രീകൾക്ക് വേണ്ടി രൂപീകരിച്ച കോർ കമ്മറ്റിയുടെ പ്രവർത്തനം തുടരുമെന്നും മറ്റൊരു സംഘടനയുടെയും അനുമതി ആവശ്യമില്ല എന്നും ഫെഫ്ക വ്യക്തമാക്കി.ഫെഫ്ക ഒരു ട്രേഡ് യൂണിയനാണ്തൊഴിലാളികളുടെ സംരക്ഷണത്തിനായി സബ് കമ്മറ്റി രൂപീകരിക്കാൻ ഫെഫ്കക്ക് അവകാശമുണ്ടെന്നും ഫെഫ്ക ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ സംഘടനയെ അറിയിക്കാൻ ചലച്ചിത്രപ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സംവിധാനപ്പെടുത്തിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ നമ്പർ ആയിരുന്നു പരാതി ഉന്നയിക്കുന്നതിനായി ഏർപ്പെടുത്തിയത്. പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുന്നതും സ്ത്രീകൾ ആയിരിക്കുമെന്ന് സംഘടന അറിയിച്ചിരുന്നു.
