ദുബായിയുടെ സുഗന്ധം ഇനി കേരളത്തിലും; ‘കോറൽ പെർഫ്യൂംസി’ന്റെ പുതിയ സ്റ്റോർ കൊച്ചിയിൽ, ഉദ്ഘാടനം നാളെ

1 min read
SHARE

പെർഫ്യൂം നിർമാണ വില്പന രംഗത്തെ പ്രമുഖ ബ്രാൻഡായ ‘കോറൽ പെർഫ്യൂംസി’ന്റെ പുതിയ സ്റ്റോർ കൊച്ചിയിൽ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും. കൊച്ചി വൈറ്റിലയിലാണ് പെർഫ്യൂം നിർമ്മാണ വിതരണ രംഗത്ത് ഒരു ദശകത്തിലേറെ പാരമ്പര്യമുള്ള കോറലിൻറെ പുതിയ ബ്രാഞ്ച് വരുന്നത്.

കോറലിന്റെ കേരളത്തിലെ ആദ്യ ശാഖയാണിത്. ഹൈബി ഈഡൻ എം പി, കൊച്ചി മേയർ അഡ്വ എം അനിൽകുമാർ, പ്രമുഖ സിനിമ താരം ആർ ജെ മിഥുൻ എന്നിവർ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാവും. ലോകമെമ്പാടുമുള്ള വിവിധ ബ്രാൻഡഡ് പെർഫ്യൂമുകളും തനത് അറബിക് പെർഫ്യൂമുകളുടെയും മികച്ച ശേഖരമാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ വിലയിൽ മികച്ച പെർഫ്യൂം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കോറൽ പ്രവർത്തിക്കുന്നതെന്ന് എംഡി ഷിബി എം തമ്പി പറഞ്ഞു.

ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് വമ്പിച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും അടൂരും പുതിയ ശാഖകൾ ഉടൻ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.