April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 5, 2025

ഇരിട്ടി ഇമ്മാനുവല്‍ സില്‍ക്‌സ് വിഷു-ഈസ്റ്റര്‍- മെഗാ ഷോപ്പിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഇരിട്ടി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി കെ ശ്രീലത നിർവ്വഹിച്ചു.

1 min read
SHARE

ഇരിട്ടി ഇമ്മാനുവല്‍ സില്‍ക്‌സ് വിഷു-ഈസ്റ്റര്‍- മെഗാ ഷോപ്പിംഗ് ഫെസ്റ്റിന്റെ ഉദ്ഘാടനം 2/04/2025 ബുധൻ രാവിലെ 11 മണിക്ക് ഇരിട്ടി മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി കെ ശ്രീലത നിർവ്വഹിച്ചു.കേരളത്തിലെ പ്രമുഖ ടെക്സ്റ്റയില്‍ ഗ്രൂപ്പായ ഇമ്മാനുവല്‍ സില്‍ക്‌സ് നിരവധി ഓഫറുകളോടെ ഈ സീസൺ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിഷു-ഈസ്റ്റര്‍-മെഗാ ഷോപ്പിംഗ് ഫെസ്റ്റ് എന്ന പേരിലുള്ള വസ്ത്ര വിസ്മയകാഴ്ച ഏപ്രില്‍ 2 ന് ഇരിട്ടി ഇമ്മാനുവല്‍ സില്‍ ക്‌സിൽ തുടക്കം കുറിച്ചുസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആരവമുയര്‍ത്തി വീണ്ടുമൊരു വിഷുക്കാലം വരവാകുമ്പോള്‍ വസ്ത്രവിസ്മയങ്ങളുമായി കുടുംബസമേതം ഒരുങ്ങാന്‍ ഇമ്മാനുവല്‍ സില്‍ക്‌സ് തയ്യാറിയിരിക്കുന്നു.

ഏറ്റവും പുതിയ അപൂര്‍വ്വ വസ്ത്രശ്രേണികള്‍ ഒരുക്കി ഓര്‍മ്മകളുമായി ഈസ്റ്ററിന്റെ സന്തോഷം ഇരട്ടിയാക്കാന്‍ ഇമ്മാനുവല്‍ സില്‍ക്‌സ് തയ്യാറായിക്കഴിഞ്ഞു. ഓരോ വധുവിനും വരനും വ്യത്യസ്തവും കമനീയവുമായി അണിഞ്ഞൊരുങ്ങാന്‍ ബ്രൈഡല്‍ സാരികള്‍, ബ്രൈഡല്‍ ഗൗണുകള്‍, ബ്രൈഡല്‍ ലാച്ചകള്‍ വെഡിംഗ് സ്യൂട്ട്, ഷെര്‍വാണി, വെഡിംഗ് ദോത്തി എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്നതും ഈ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. അനന്യമായ വസ്ത്ര ശേഖരണവും മറ്റാര്‍ക്കും നല്‍കാനാവാത്ത വിലക്കുറവുമാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പ്രത്യേകത. ഏറ്റവും പുതിയ ട്രെന്റി വസ്ത്രങ്ങളുടെ വിപുലമായ കളക്ഷനോടുകൂടിയ ലേഡീസ് വെയര്‍ വിഭാഗവും ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഒരുമിക്കുന്ന ജെന്റ്‌സ് വെയര്‍ വിഭാഗവും നിങ്ങളുടെ കുഞ്ഞോമനകളുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ സാക്ഷാത്കരമാക്കാന്‍ ഏറ്റവും വലിയ കിഡ്‌സ് ഫാഷന്‍ കളക്ഷനുകളുമായി കിഡ്‌സ് വെയര്‍ വിഭാഗവും മറ്റ് ഷോറൂമുകളില്‍ നിന്ന് ഇമ്മാനുവല്‍ സില്‍ക്‌സിനെ വ്യത്യസ്തമാക്കുന്നു. കാഞ്ചീപുരം, ബനാറസ്, ആറണി, ധര്‍മാവരം, ചിരാല, എലംപിള്ളി, സൂററ്റ്, സേലം, ബോംബെ, ജയ്പൂര്‍ ചാപ്പ, യെലങ്ക, ചിന്നാലംപെട്ടി, കല്‍ക്കത്ത എന്നിവിടങ്ങളിലെ ഏറ്റവും പുതിയ കളക്ഷനുകളുടെ വിപുലമായ ശേഖരവുമായി സാരി വിഭാഗവും ഇമ്മാനുവല്‍ സില്‍ക്‌സിന്റെ പ്രത്യേകതയാണ്. ഏറ്റവും മികച്ച കളക്ഷനുകള്‍ ഏറ്റവും മികച്ച ഗുണമേന്മയോടെ ഏറ്റവും കുറഞ്ഞ വിലയില്‍ ഏറ്റവും മികച്ച കസ്റ്റമര്‍ സര്‍വ്വീസോടുകൂടി നല്‍കുകയെന്നതാണ് ഇമ്മാനുവല്‍ സില്‍ക്‌സിന്റെ ലക്ഷ്യമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ചടങ്ങിൽ സി . ഈ. ഓ ടി ഓ, ബൈജു ഷോറൂം ദിനേഷ് യു ൻ കസ്റ്റമർ റിലേഷൻ മാനേജർ സുഷീപ് കുമാർ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ശ്രീ റെജി തോമസ് ,മുൻ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വർഗീസ്, ജെയിംസ് കുര്യൻ പങ്കെടുത്തു.