കല്യാശ്ശേരി സോക്കർ ലീഗ് മത്സരം മെയ് അവസാനവാരം പഴയങ്ങാടിയിൽ സംഘാടക സമിതി യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
1 min read

ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കല്യാശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന
കല്യാശ്ശേരി സോക്കർ ലീഗ് (KSL) സെവൻസ് ഫ്‌ളെഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപകരയോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
എരിപുരം മാടായി ബാങ്ക് പി.സി.സി ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി പി ഷാജിർ അധ്യക്ഷത വഹിച്ചു.
ജനകീയ കൂട്ടായ്മയിൽ കല്യാശ്ശേരി മണ്ഡലത്തിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് മെയ് 22 മുതൽ 25 വരെ പഴയങ്ങാടിയിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സംഘാടക സമിതി ചെയർമാനായി എം വിജിൻ എം എൽ എ, ജനറൽ കൺവീനർ കെ പത്മനാഭൻ, കൺവീനർ കെ രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ അംഗങ്ങളായ 250 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തിൽ
കെ പത്മനാഭൻ,
സി പി ഷിജു, പി ഗോവിന്ദൻ , പ്രൊഫ: ബി മുഹമ്മദ് അഹമ്മദ്, പി ജനാർദനൻ , കുഞ്ഞിക്കാതിരി ,
എസ് യു റഫീഖ്, എപി ബദറുദ്ധീൻ ,എസ് വി നിസാർ കെ രഞ്ജിത്ത് മാസ്റ്റർ, എ സി മുഹമ്മദലി, പ്രശാന്ത് മുട്ടത്ത്, തുടങ്ങിയവർ സംസാരിച്ചു.
