കീഴൂർ വി യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
1 min read

ഇരിട്ടി: കീഴൂർ വാഴുന്ന വേഴ്സ് യു പി.സ്കൂൾ തൊണ്ണൂറ്റി രണ്ടാമത് വാർഷികാഘോഷവും 27 വർഷത്തെ അധ്യാപക ജീവിതത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക കെ.വി.മീരയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
പി ടി.എ പ്രസിഡൻ്റ് പി.പി.സനോജ് കുമാർ അധ്യക്ഷനായി.
പ്രധാനാധ്യാപിക കെ.വി. മീരയ്ക്ക് ജില്ല പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ ഉപഹാരം നൽകി. ഇരിട്ടി ഉപജില്ല ഓഫിസർ സി.കെ.സത്യൻ മുഖ്യപ്രഭാഷണം നടത്തി. എൽ എസ് എസ് യു എസ് എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നഗരസഭ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അനുമോദിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷ ടി.കെ. ഫസീല എൻഡോവ്മെൻ്റ് വിതരണം ചെയ്തു.കുട്ടി കർഷകരായ വിദ്യാർത്ഥികളെ വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി ആദരിച്ചു. നൈപുണിസ്കോർഷിപ്പ് വിതരണം സ്കൂൾ മാനേജർ കെ.ഇ.ദാമോധരൻ നിർവ്വഹിച്ചു.എം.പി.ടി എ പ്രസിഡൻ്റ് സൗമ്യ ശ്രീജിത്ത്, സീനിയർ അധ്യാപിക ടി.ഒ.ശ്രീജ, ഇരിട്ടി ബിപിസി ടി.എം തുളസീധരൻ, കെ.ഇ നാരായണൻ, , വൈഗ പ്രസാദ്, അധ്യാപകരായ കെ.കെ.അബ്ദുൾ അസീസ്എം.മധു, എ.പ്രശാന്ത് കുമാർ ,കെ.വി.മീര എന്നിവർ സംസാരിച്ചു
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി
