മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്ര പാട്ടും കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും.

ചെക്കി കുളം : മാണിയൂർ ശ്രീ കിഴക്കൻ കാവ് ഭഗവതി ക്ഷേത്ര പാട്ടും കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും.. മെയ് 14 മുതൽ ആരംഭിച്ച ഉത്സവാരംഭപരിപാടികൾ തന്ത്രിബഹ്മശ്രീ പുന്തോട്ടം പുടയൂരില്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപാടിൻ്റെ കാർമികത്വത്തിൽ വിവിധ പൂജകളോടുകൂടി തുടങ്ങുകയും തുടർന്ന് ഇന്ന് രാവിലെ 7:30 നോടു കൂടി വടക്കൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ തിരുമുടി അണിയുന്ന ശ്രീ കിഴക്കൻ കാവ് ഭഗവതിയുടെ തിരുമുടി നിവർന്നു. തുടർന്ന് ആയിരത്തിലധികം ഭക്തൻ മാർക്ക് ഭഗവതി അനുഗ്രഹം ചൊരിയുകയും ചെയ്തു. തുടർന്ന് മുടി അഴിച്ച ശേഷം ഭഗവതിയുടെ ആരൂഢ സ്ഥാനത്ത് കലശം നടക്കുകയും ചെയ്തു.

