കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
1 min read

ചെടിക്കുളം കൊക്കോടുനിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവ് പീടികയിൽ സന്തോഷ്(28) നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാമിലെ മൂന്നാം ബ്ലോക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരുമായി വഴക്കിട്ട ശേഷം ചൊവ്വാഴ്ചയാണ് യുവാവ് വീടുവിട്ട് ഇറങ്ങിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
