വിശ്വസിച്ചയാൾ ചതിച്ചു, വൻ സാമ്പത്തിക ബാധ്യത; അപ്രതീക്ഷിതമായി കൈവന്നത് എട്ടരക്കോടിയുടെ ഭാഗ്യം

1 min read
SHARE

ദുബൈ: ജീവിതം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും നാളെ നല്ലതാകുമെന്ന പ്രതീക്ഷയാണ് ഓരോ മനുഷ്യനെയും മുമ്പോട്ട് നയിക്കുന്നത്. അത്തരമൊരു പ്രതീക്ഷയും അതിനായുള്ള ശ്രമവും ദുബൈയിലൊരു മലയാളിയുടെ ജീവിതം മാറ്റി മറിച്ചിരിക്കുകയാണ്. കാസര്‍കോട് സ്വദേശിയായ വേണുഗോപാല്‍ മുല്ലച്ചേരിയെയാണ് ഭാഗ്യം കടാക്ഷിച്ചത്. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പിലെ ഏറ്റവും പുതിയ വിജയിയാണ് വേണുഗോപാല്‍, കൈവന്നത് എട്ടര കോടി രൂപ!