July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയെന്ന പ്രചാരണം വസ്തുതാ വിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

1 min read
SHARE

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി എന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ഒരു പ്രാവശ്യമെങ്കിലും മറിച്ചു നോക്കാൻ ഇവർ സമയം കണ്ടെത്തണമെന്നും കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനകളും നവോത്ഥാന നായകരുടെ രചനകൾക്കും തുല്യ പ്രാധാന്യം നൽകിയാണ് പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.“ദേശീയതലത്തിൽ രാജ്യത്തിന്റെ ചരിത്രത്തെ തമസ്‌കരിച്ച് കാവിവൽക്കരണ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതിനെതിരെ ഒന്നും മിണ്ടാത്തവരാണ് കേരളത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ശ്രീ നാരായണ ഗുരുവിന്റെ ദർശനങ്ങളെ എന്നും സമൂഹത്തിൽ പ്രചരിപ്പിക്കുവാനും ശ്രീനാരായണ ഗുരുവിന്റെ പേരിൽ സർവ്വകലാശാല ആരംഭിച്ച എൽ.ഡി.എഫ്. സർക്കാരിനെതിരെയാണ് ഈ വിമർശനം എന്നതും പൊതുസമൂഹം തള്ളിക്കളയും.” മന്ത്രി കൂട്ടിച്ചേർത്തു.