September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

സ്ത്രീത്വത്തെ അപമാനിച്ച കേസ്: വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം

SHARE

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിമാരെ അപമാനിക്കുന്ന പ്രസ്താവനയെ തുടർന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാൽ സന്തോഷ് വര്‍ക്കിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലാത്തതിനാൽ ജാമ്യം അനുവദിക്കുന്നതായി ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെ ന്നും സന്തോഷ് വർക്കിക്ക് കോടതി മുന്നറിയിപ്പ് നൽകി.നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവർത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവർ നൽകിയ പരാതികളിലായിരുന്നു സന്തോഷ് വർക്കി ക്കെതിരെ പോലീസ് കേസ്സെടുത്ത് അറസ്റ്റ് ചെയ്തത്. സന്തോഷ് വർക്കിയുടെ നിരന്തരമുളള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടിമാരുടെ പരാതി.